പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Wednesday, September 4, 2024 4:34 AM IST
ലക്നോ: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
വനിതാ കോൺസ്റ്റബിൾ ജൂലൈ 13 ന്കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പീഡനം, വഞ്ചന എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് (സിറ്റി) രാഹുൽ ഭാട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിയായ രാജൻ വർമയെ കോട്വാലി പോലീസ് സംഘം അറസ്റ്റ് ചെയ്തുവെന്ന് ഭാട്ടി പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.