വടകരയിലെ വാഹനാപകടം; മരണം രണ്ടായി
Wednesday, September 4, 2024 9:34 AM IST
കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ന്യൂമാഹി സ്വദേശി ഷിജിൽ(40), കാര്‍ ഡ്രൈവര്‍ തലശേരി സ്വദേശി ജൂബി(38) എന്നിവരാണ് മരിച്ചത്.
അമേരിക്കയിൽനിന്ന് നാട്ടിലേക്ക് വന്ന ഷിജിൽ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6:45ഓടെ മുക്കാളിയിൽവച്ചാണ് അപകടം.
മാഹി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും എതിര് ദിശയില്‍നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.