വീടിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു
Wednesday, September 4, 2024 12:52 PM IST
മലപ്പുറം: പെരുമ്പടപ്പിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്നപ്പോഴാണ് ഇവർക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.