ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവിക്കായി പോരാടുമെന്ന് രാഹുൽ ഗാന്ധി
Wednesday, September 4, 2024 10:27 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവിക്കായി പോരാടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കാഷ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ, അവിടെ നമ്മൾ സ്നേഹത്തിന്റെ കട തുറക്കും. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യം ഇവിടെ അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാർ ഒഴിവുകൾ എല്ലാം നികത്തും. ഉയർന്ന പ്രായപരിധി നാൽപ്പതാക്കും. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുമെന്നും ആദ്ദേഹം വ്യക്തമാക്കി.
ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കാഷ്മീരിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.