ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻസിപിയിൽ ചരടുവലി ശക്തം; വഴങ്ങാതെ ശശീന്ദ്രൻ
Wednesday, September 4, 2024 10:53 PM IST
തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻസിപിയിൽ നീക്കങ്ങൾ ശക്തം. എന്നാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ ശശീന്ദ്രൻ ഒരുക്കമല്ലെന്നാണ് വിവരം.
മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എംഎൽഎ സ്ഥാനം രാജിവയക്കുമെന്ന് ശശീന്ദ്രൻ ആവർത്തിച്ചു. ശശീന്ദ്രനെ മാറ്റി പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തെത്തിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.
മന്ത്രിസ്ഥാനം സംബന്ധിച്ച എൻസിപിയിലെ ചർച്ചകൾ പി.സി. ചാക്കോ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ ഇത് എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അടുത്ത മന്ത്രി സ്ഥാനം കാത്തിരിക്കുന്ന തോമസ് കെ തോമസ് നാളെ ശരദ് പവാറിനെ കാണുമെന്നാണ് വിവരം. തോമസ് കെ തോമസിന് പി.സി. ചാക്കോയുടെ പിന്തുണയുണ്ടെന്നാണ് സൂചന.