ഹരിയാന തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി
Wednesday, September 4, 2024 11:09 PM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി ലഡ്വ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുതിര്‍ന്ന നേതാക്കളായ അനില്‍ വിജ്, കന്‍വല്‍ പാല് ഗുര്‍ജര്‍, സുനിത ഡഗ്ഗല്‍ , ഗ്യാന്‍ ചന്ദ് ഗുപ്ത എന്നിവരും ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
അനില്‍ വിജ് അംബാലയില്‍ നിന്നും, കന്‍വല്‍ പാല് ഗുര്‍ജര്‍ ജഗദ്രിയില്‍ നിന്നും സുനിത ഡഗ്ഗല്‍ റാറ്റിയയില് നിന്നുമാണ് മത്സരിക്കുന്നത്. പഞ്ച്കുളയില്‍ നിന്നാണ് ഗ്യാന്‍ ചന്ദ് ഗുപ്ത ജനവിധി തേടുന്നത്.
ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.