ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റില്ല; മദ്യനയത്തിന് സിപിഎം അംഗീകാരം നൽകി
Friday, September 6, 2024 8:18 PM IST
തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാതെയുള്ള മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന് പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിംഗുകൾക്കും കോണ്‍ഫറന്‍സുകൾക്കും പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കും.
ഇതിനായി 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം. 11ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.