കോട്ടയത്ത് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
Friday, September 6, 2024 9:04 PM IST
കോട്ടയം: കോട്ടയം കൊടുങ്ങൂരില്‍ വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. വാഴൂര്‍ എസ്വിആര്‍വി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ ലിറാന്‍ ലിഞ്ചോ ജോണ്‍ (17) ആണ് മരിച്ചത്.
കൊടുങ്ങൂര്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തെ വലിയകുളത്തില്‍ ആണ് വിദ്യാര്‍ഥി ലിറാന്‍ ലിഞ്ചോ മുങ്ങിമരിച്ചത് . വാഴൂര്‍ എസ്വിആര്‍വി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ ലിറാന്‍.
പുളിക്കല്‍ കവല നെടുമാവ് കണ്ണന്താനം വീട്ടില്‍ ലിന്ജിയുടെ മകനാണ്. കുളിക്കാനിറങ്ങിയതാണെന്നാണു സംശയം. ബാഗ്, പുസ്തകം, ഡ്രസ് ചെരുപ്പ് എന്നിവ ചിറയുടെ കരയിലുണ്ടായിരുന്നു.