പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
Friday, September 6, 2024 11:57 PM IST
മലപ്പുറം: പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നു കാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.
ഇ മെയിൽ വഴിയാണ് പരാതി നൽകിയതെന്നും പൊന്നാനി പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകുമെന്നും വീട്ടമ്മ വ്യക്തമാക്കി. ഡിവൈഎസ്പി ബെന്നി അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു.
ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം തേടിയ ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് സിഐ വിനോദ് വ്യക്തമാക്കി.
മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിന്റെ പക പോക്കലാണ് പരാതിയെന്ന് ഡിവൈഎസ് പി.ബെന്നി പറഞ്ഞു.