യാഗി ചുഴലിക്കാറ്റ്: ചൈനയിൽ നാല് ലക്ഷം പേരെ ഒഴിപ്പിച്ചു
Saturday, September 7, 2024 1:39 AM IST
ബെയ്ജിംഗ്: യാഗി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ നാല് ലക്ഷം പേരെ ഒഴിപ്പിച്ചു. കാറ്റഗറി അഞ്ചിലുള്‍പ്പെട്ട അറ്റ്ലാന്റിക് ചുഴലിക്കാറ്റായ യാഗി ചൈനയെ വിറപ്പിച്ച് തീരം തൊട്ടു.
ശക്തമായ മുന്‍കരുതല്‍ ഒരുക്കിയതോടെ ആളപായമൊന്നുമുണ്ടായില്ലെങ്കിലും നാല് ലക്ഷത്തിലധികം പേരെയാണ് ചൈനീസ് ദ്വീപ് പ്രവിശ്യയായ ഹൈനനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നത്.
നേരത്തെ പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 245 കിലോമീറ്റര്‍ (152 മൈല്‍) ആയിരുന്നു യാഗിയുടെ പരമാവധി വേഗം. 2014 മുതല്‍ ചൈനയുടെ തെക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി.