കാട്ടാന ആക്രമണം ഭയന്ന് നിലത്ത് കിടന്നുറങ്ങിയ കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു
Saturday, September 7, 2024 5:58 AM IST
റാഞ്ചി: ജാർഖണ്ഡിൽ കാട്ടാനയുടെ ആക്രമണം ഭയന്ന് വീടിന്റെ നിലത്ത് കിടന്നുറങ്ങിയ മൂന്ന് കുട്ടികൾ പാമ്പ് കടിയേറ്റു മരിച്ചു.
പന്നലാൽ കോർവ (15), കാഞ്ചൻ കുമാരി (എട്ട്), ബേബി കുമാരി (ഒൻപത്) എന്നിവരാണ് മരിച്ചത്. ഗർവാ ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്കലി ഗ്രാമത്തിലാണ് സംഭവം.
പാമ്പ് കടിയേറ്റതിനെ തുടർന്ന് കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവിടെ വച്ച് രണ്ടുകുട്ടികൾ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
കാട്ടാന ആക്രമണം രൂക്ഷമായ മേഖലയാണ് ചാപ്കലി ഗ്രാമം. ആക്രമണം ഭയന്ന് ഗ്രാമീണർ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഗ്രാമത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് കൂട്ടമായുമാണ് ഉറങ്ങുന്നത്.