മണിപ്പുരിൽ വീണ്ടും സംഘർഷം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
Saturday, September 7, 2024 12:47 PM IST
ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
ഉറങ്ങി കിടന്ന ആളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പിന്നീടുണ്ടായ വെടിവയ്പ്പിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടത്.
കുക്കി- മേയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്.
ബിഷ്ണുപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള ആക്രമണരീതികളാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് പോലീസ് അറിയിച്ചു.