മൊഴിയെടുപ്പ് പൂര്‍ത്തിയായി; തെളിവുകൾ കൈമാറിയെന്ന് പി.വി.അൻവർ
Saturday, September 7, 2024 11:33 PM IST
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ പി.വി.അന്‍വര്‍ എംഎല്‍എയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്.
രാവിലെ 11.30ന് ആരംഭിച്ച മൊഴിയെടുപ്പ് രാത്രി ഒമ്പതരയോടെയാണ് പൂര്‍ത്തിയായത്. എഡിജിപി എം.ആര്.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അൻവർ പരാതി നൽകിയത്.
കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടെന്നും പി.വി.അന്‍വര്‍ പറഞ്ഞു. മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്.
പോലീസിനെതിരെ പരാതി പറയാനായി നല്കിയ വാട്സ് ആപ്പ് നമ്പരിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.