പൂരം കലക്കിയത് സുരേഷ് ഗോപി: കെ. സുധാകരൻ
Sunday, September 8, 2024 12:33 AM IST
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയത് സുരേഷ് ഗോപി അറിഞ്ഞാന്നെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൂരം കലക്കിയശേഷം സുരേഷ് ഗോപി ഇറങ്ങിയത് നാടകത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ഹീറോയാക്കി വിജയിപ്പിക്കുകയായായിരുന്നു ലക്ഷ്യം.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.