വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; യുവാവിനെ കാണാതായിട്ട് മൂന്നു ദിവസം
Sunday, September 8, 2024 11:54 AM IST
മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കണാതായ യുവാവിനെക്കുറിച്ച് മൂന്നു ദിവസമായിട്ടും വിവരമൊന്നുമില്ല. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30) നെയാണ് കാണാതായത്.
കഴിഞ്ഞ നാലിനാണ് യുവാവ് പാലക്കാട്ടേക്ക് പോയത്. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞാണ് ഇയാൾ പോയത്.
തുടർന്ന് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതാകുന്ന സമയം യുവാവാവിന്റെ പക്കൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
ഇന്ന് ആണ് ഇയാളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.