കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നിൽ അനാസ്ഥ: വി.ഡി.സതീശൻ
Sunday, September 8, 2024 10:01 PM IST
തിരുവനന്തപുരം: നഗരത്തിൽ നാലു ദിവസമായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ്.
നഗരത്തിലെ 45 വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായി. ഞായറാഴ്ച വൈകുന്നേരം നാലിന് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്കും പാഴായി. എപ്പോൾ പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയുമില്ല.
കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം ഒന്നിനും തികയുന്നില്ല. അതുതന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ടുപോകേണ്ട അവസ്ഥയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.