ബസിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; അധ്യാപകൻ അറസ്റ്റിൽ
Monday, September 9, 2024 1:35 AM IST
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. അമ്പലമേട് സ്വദേശി കമാലാണ് പിടിയിലായത്.
ഫോർട്ട് കൊച്ചി - ആലുവ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ19 കാരിയായ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.