റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ആറു വയസുകാരി മരിച്ചു
Monday, September 9, 2024 2:07 AM IST
പെരുമ്പാവൂർ: റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ആറു വയസുകാരി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.
റംബുട്ടാൻ തൊണ്ടയിൽ കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്.