എറണാകുളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Monday, September 9, 2024 7:19 AM IST
എറണാകുളം: കടമക്കുടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രന് (37) ആണ് മരിച്ചത്.
കടമക്കുടി മുറിക്കല്‍ പുഴയിലാണ് യുവാവ് മുങ്ങിമരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളക്കാനിറങ്ങിയപ്പോഴാണ് അപകടം.
കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാകുകയായിരുന്നു. അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.