ജമ്മു കാഷ്മീരിൽ രണ്ട് ഭീകരരെ വധിച്ചു
Monday, September 9, 2024 7:34 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നുഴഞ്ഞുക്കയറ്റ ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. ഞായറാഴ്ച രാത്രി നൗഷേരയിലെ ലാമിലാണ് സുരക്ഷസേന ഭീകരരെ വധിച്ചത്.
ഇവരിൽനിന്നും വലിയതോതിൽ ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായും സുരക്ഷ സേന അറിയിച്ചു.