അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
Monday, September 9, 2024 10:26 AM IST
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.
ഇരുവർക്കുമൊപ്പം മന്ത്രിമാരും ബിസിനസ് പ്രമുഖരും ചർച്ചയിൽ പങ്കെടുക്കും. ചൊവ്വാഴ്ച മുംബൈയിൽ ബിസിനസ് ഫോറത്തിൽ അൽ നഹ്യാൻ പങ്കെടുക്കും. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ വ്യവസായികൾ ബിസിനസ് ഫോറത്തിൽ പങ്കെടുക്കും.