ചാഞ്ചാട്ടത്തിനൊടുവിൽ ബ്രേക്കിട്ട് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Monday, September 9, 2024 11:25 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 53,440 രൂപയിലും ഗ്രാമിന് 6,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,540 രൂപയിലാണ് വ്യാപാരം.
ശനിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.33 ഡോളർ (0.09%) ഉയർന്ന് 2,498.99 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപയില്‍ തുടരുന്നു.