തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; കോര്പറേഷന് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചുമായി കെഎസ്യു
Monday, September 9, 2024 12:26 PM IST
തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തില്‍ കോര്പറേഷന് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചുമായി കെഎസ്യു പ്രവര്‍ത്തകര്‍. കോര്പറേഷന് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
പോലീസിന്റെ കണ്ണുവെട്ടിച്ച് ഓഫീസ് വളപ്പിൽ കടന്ന പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്.
കുടിവെള്ള പ്രശ്നം മൂലം വിദ്യാര്‍ഥികളുടെ പഠന അവസരം പോലും തടസപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്യു പ്രതിഷേധം. കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ കഴിയാത്തതിനാൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിയിരുന്നു.