എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ഏലംകുളം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടം
Monday, September 9, 2024 3:48 PM IST
പാലക്കാട്: ഏലംകുളം പഞ്ചായത്തിൽ യുഡിഎഫിന് 40 വർഷത്തിനു ശേഷം ലഭിച്ച ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ സി. സുകുമാരനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണമാറ്റം. അതേസമയം, വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം ചൊവ്വാഴ്ച പരിഗണിക്കും.
എൽഡിഎഫിന് അനുകൂലമായി ഒമ്പതു വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് ഏഴു വോട്ട് മാത്രമാണ് ലഭിച്ചത്. ഇരുപക്ഷത്തും എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ട് ചെയ്തു.