നാഷണൽ ഹൈവേ അഥോറിറ്റി അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മനും
Monday, September 9, 2024 8:20 PM IST
കൊച്ചി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അഥോറിറ്റിയുടെ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎയും. ദേശീയപാത അഥോറിറ്റി പുറത്തിറക്കിയ 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്.
ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അഥോറിറ്റിയുടെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്. അഭിഭാഷക പാനലിലേക്ക് രണ്ട് വർഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നാഷണൽ ഹൈവേ അഥോറിറ്റിക്ക് വേണ്ടി താൻ ഇതുവരെ ഹാജരായിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.