ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: ദീപേന്ദര്‍ ഹൂഡ
Tuesday, September 10, 2024 4:02 AM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ദീപേന്ദര്‍ ഹൂഡ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"നിയമസഭാ തെരഞ്ഞെുപ്പില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയില്ല. ഉറപ്പായും ഞങ്ങള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. ആ കാര്യം ബിജെപിക്കും അറിയാം, അതിനാലാണ് അവര്‍ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും മാറ്റിയത്.'-ഹൂഡ പറഞ്ഞു.
പത്ത് കൊല്ലത്തെ ബിജെപിയുടെ ഭരണം സംസ്ഥാനത്തെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ മേഖലയിലും സംസ്ഥാനം പിന്നില്‍ ആണെന്നും ഹൂഡ പറഞ്ഞു. ജനങ്ങള്‍ ബിജെപിക്ക് എതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.