ലൈംഗികാതിക്രമ കേസ്: വി.കെ.പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Tuesday, September 10, 2024 6:41 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന് വി.കെ.പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്.ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വി.കെ.പ്രകാശിന്റെ ആരോപണം. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
രണ്ട് വര്‍ഷം മുമ്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്.