പിണറായി പരനാറിയാണ്; മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എറണാകുളം ഡിസിസി പ്രസിഡന്റ്
Tuesday, September 10, 2024 12:20 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അധിക്ഷേപ പരാമര്‍ശവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ പരനാറിയെന്നും കോവര്‍ കഴുതയെന്നുമാണ് ഷിയാസ് വിശേഷിപ്പിച്ചത്.
പറവൂരില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിയാസ്. മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടായിരുന്നെങ്കില്‍ പിണറായി എന്നേ രാജിവച്ച് പോകുമായിരുന്നു.
പിണറായി പരനാറിയാണ്, പൂരംകലക്കിയാണ്. ഈ നാറിയ പണിക്ക് നില്‍ക്കേണ്ട കാര്യമുണ്ടോ. മാനം കപ്പല്‍ കേറിയാലും ജനം തന്ന അധികാരം ഉപയോഗിച്ച് അഞ്ചുകൊല്ലം ഭരിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്ന കോവര്‍കഴുതയാണ് പിണറായിയെന്ന രാഷ്ട്രീയ നേതാവെന്നും ഷിയാസ് പറഞ്ഞു.