ബസും വാനും കൂട്ടിയിടിച്ചു; ഒമ്പതുപേർക്ക് പരിക്ക്
Tuesday, September 10, 2024 6:05 PM IST
വയനാട്: കൽപ്പറ്റ വെള്ളാരംകുന്നിൽ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒമ്പതു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസനും ഉൾപ്പെടും.
തലയ്ക്ക് പരിക്കേറ്റ ജെൻസനെ മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. കൽപ്പറ്റ എൻഎംഎസ്എം ഗവ.കോളജിൽ ബിരുദ വിദ്യാർഥിയായിരുന്നു സഹോദരി ശ്രേയ.
ബന്ധു വീട്ടിലായതിനാൽ മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മലവെള്ളം കൊണ്ടുപോയിരുന്നു.