മലപ്പുറം പോലീസിൽ വന്‍ അഴിച്ചുപണി; എസ്പി ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റി
Tuesday, September 10, 2024 9:10 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മലപ്പുറം പോലീസിൽ അഴിച്ചുപണി നടത്തി സർക്കാർ. എസ്പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.
പോലീസ് ആസ്ഥാന എഐജി വിശ്വനാഥിനെ പുതിയ എസ്പിയായി നിയമിച്ചു. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പോലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
അതേസമയം പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.വി.മണികണ്ഠനെ സസ്പെന്റ് ചെയ്തു. ജില്ലാ പോലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.