ഇനി തെറിക്കാനുള്ളത് വൻ സ്രാവിന്റെ കുറ്റി; രണ്ടാം വിക്കറ്റും വീണെന്ന് കെ.ടി.ജലീൽ
Tuesday, September 10, 2024 10:29 PM IST
മലപ്പുറം: എസ്പി എസ്.ശശിധരനെ സ്ഥലംമാറ്റിയതിനു പിന്നാലെ രണ്ടാം വിക്കറ്റും വീണെന്ന് പ്രതികരിച്ച് കെ.ടി.ജലീൽ എംഎൽഎ. എസ്പി ശശിധരൻ സംഘി മനസുള്ള "കൺഫേഡ് ഐപിഎസുകാരനാണ്'.
ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവിന്റെ കുറ്റിയാണ്. അതും വൈകാതെ തെറിക്കും. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറത്തെ പോലീസ് അസോസിയേഷന് ജില്ലാ സമ്മേളന വേദിയില്‍ വെച്ച് പി.വി.അന്‍വര്‍ എംഎല്‍എ എസ്പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് ചില പ്രശ്നങ്ങള്‍ മറ നീക്കി പുറത്തേക്ക് വരുന്നത്.
പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ്പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങി. ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്.
തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പോലീസിൽ വന്‍ അഴിച്ച് പണി നടത്തിയത്. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.