എയര്‍ഫോഴ്സ് വിംഗ് കമാൻഡർക്കെതിരെ ലൈംഗീകാരോപണവുമായി വനിതാ ഓഫീസര്‍
Wednesday, September 11, 2024 1:25 AM IST
ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്സിലെ വിംഗ് കമാൻഡർക്കെതിരേ ലൈംഗീകാരോപണവുമായി വനിതാ ഫ്ലൈയിംഗ് ഓഫീസർ. കഴിഞ്ഞ ഒരു വർഷമായി താൻ ലൈംഗികാതിക്രമവും മാനസിക പീഡനവും നേരിടുന്നതായി ഇവർ പറയുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർചെയ്തിട്ടുണ്ട്. 2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.
സമ്മാനം നൽകാമെന്ന് പറഞ്ഞ് വിംഗ് കമാൻഡർ ആരുമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.