സംഘര്‍ഷം രൂക്ഷം; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
Wednesday, September 11, 2024 1:33 AM IST
ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നു വരെയാണ് നിരോധനം. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോകോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. കാംഗ്പോക്പിയിലും ചുരാചന്ദ്പുരിലുമായി സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.