ഹരിയാന തെരഞ്ഞെടുപ്പ്: മൂന്നാം പട്ടിക പുറത്തുവിട്ട് എഎപി
Wednesday, September 11, 2024 3:56 AM IST
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി. 11 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്.
ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപിന്ദര്‍ സിംഗ് ഹൂഡയ്ക്കെതിരെ പ്രവീണ്‍ ഗുസ്ഖനി ഗര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. പ്രമുഖ നേതാക്കളായ ഭീം സിംഗ് റാഥി റഡൗറില്‍ നിന്നും അമര്‍ സിംഗ് നിനോഖേരിയില് നിന്നും അമിത് കുമാര്‍ ഇസ്രാനയില് നിന്നും മഹീന്ദര്‍ ദഹിയ ജജ്ജറില്‍ നിന്നും മത്സരിക്കും.
കോണ്‍ഗ്രസുമായുള്ള സഖ്യം നടക്കാതെ ആയതോടെയാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആദ്യ പട്ടികയും ചൊവ്വാഴ്ച തന്നെ രണ്ടാം പട്ടികയും പാര്‍ട്ടി പുറത്തുവിട്ടിരുന്നു.
ഇതോടെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളെ ആംആദ്മി പാർട്ടി പ്രഖ്യാപിച്ചു. ആദ്യഘട്ട പട്ടികയിൽ 21 സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ട പാരട്ടി രണ്ടാം പട്ടികയിൽ ഒൻപത് പേരുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്.