തലശേരിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റിൽ
Wednesday, September 11, 2024 4:41 AM IST
കണ്ണൂർ: തലശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1118 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റിൽ. തലശേരി ടിസി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് അറസ്റ്റിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.