മാക്കൂട്ടം ചുരം റോഡിൽ ലോറികൾ മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
Wednesday, September 11, 2024 11:57 AM IST
ഇരിട്ടി: കണ്ണൂർ മാക്കൂട്ടം ചുരം റോഡിൽ രണ്ട് ലോറികൾ നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെ മൂന്നോടെ ചുരത്തിലെ മെതിയടി പാറയിലാണ് സംഭവം.
ഗതാഗതം തടസപ്പെട്ടതോടെ ബംഗളൂരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങളടക്കം മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി.ഗതാഗതം തടസപ്പെട്ടതോടെ ചുരത്തിലൂടെ ജനങ്ങൾ കാൽനടയായി കൂട്ടുപുഴ ഭാഗത്തേക്കു വരികയാണ്.
വലിയ ക്രെയിൻ എത്തിയാൽ മാത്രമേ മറിഞ്ഞ വാഹനങ്ങൾ വഴിയിൽ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. പൂർണമായും പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പുലർച്ചെ മൂന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.