ഹരിയാന തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 40 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു
Thursday, September 12, 2024 4:21 AM IST
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച രാത്രിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ മകന് ആദിത്യ സുര്‍ജേവാല അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കൈതാല്‍ മണ്ഡലത്തില്‍ നിന്നാണ് ആദിത്യ ജനവിധി തേടുന്നത്.
മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഇതോടെ ആകെയുള്ള 90 മണ്ഡലങ്ങളില്‍ 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചു.
ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.