ടി20 പരമ്പര: ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയ
Thursday, September 12, 2024 6:03 AM IST
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. 28 റണ്‍സിനാണ് ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 19.2 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി സീന്‍ അബോട്ട് മൂന്നു വിക്കറ്റും ജോഷ് ഹേസല്‍വുഡും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
സേവ്യര്‍ ബാര്ട്ലെറ്റ്, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 37 റണ്‍സെടുത്ത ലിയാം ലിവിംഗ്റ്റണ്‍ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെയും മാത്യു ഷോര്‍ട്ടിന്റെയും മികവിലാണ് മികച്ച സ്കോര്‍ നേടിയത്. ഹെഡ് 59 റണ്‍സും ഷേര്‍ട്ട് 41 റണ്‍സും എടുത്തു.
ട്രാവിസ് ഹെഡാണ് കളിയിലെ താരം.