സമൂഹ മാധ്യമങ്ങളിലൂടെ വാദപ്രതിവാദം; പി. ജയരാജനോട് വിശദീകരണം തേടി സിപിഎം
Thursday, September 12, 2024 6:36 AM IST
തിരുവനന്തപുരം: കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി സമൂഹ മാധ്യമങ്ങളിലൂടെ നടന്ന വാദപ്രതിവാദങ്ങൾ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനോട് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരണം തേടി.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ വിവാദം വഷളാക്കിയത് ജയരാജന്റെ ഇടപെടലാണെന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
പാർട്ടി വിട്ട മനു നേതൃത്വത്തിനെതിരെ ആരോപണം ഉയർത്തിയ ഘട്ടത്തിലാണ് സമൂഹ മാധ്യമത്തിലൂടെ രൂക്ഷമായ മറുപടിയുമായി ജയരാജൻ രംഗത്തെത്തിയത്. അതിനു ജയരാജനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തിയായിരുന്നു മനുവിന്റെ മറുപടി.
തുടർ ആരോപണങ്ങളുമുണ്ടായി. ഇത് വിഷയം കൂടുതൽ വഷളാക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ.