യെച്ചൂരി എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവ്: കെ.സുരേന്ദ്രൻ
Thursday, September 12, 2024 5:52 PM IST
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ചു ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്.
സിപിഎം ജനറൽ സെക്രട്ടറിയായി ഒമ്പതു വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.