യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ പൊതുദർശനത്തിനു വച്ചു
Friday, September 13, 2024 5:44 PM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ പൊതുദർശനത്തിനു വച്ചു. എയിംസിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം.എ.ബേബി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.
ജെഎൻയുവിലെ പൊതു ദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൃതദേഹം ഡൽഹി എയിംസിന് കൈമാറും.
ന്യൂമോണിയ ബാധിച്ച് എയിംസിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്. 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിലാണ് മൂന്നാംവട്ടവും അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.