ഓണത്തിരക്ക്; സ്പെഷൽ ട്രെയിൻ അനുവദിച്ചു
Friday, September 13, 2024 6:26 PM IST
തിരുവനന്തപുരം: തിരുവോണത്തിന്റെ തിരക്ക് പരിഗണിച്ച് 16ന് കൊച്ചുവേളിയിൽ നിന്നു ചെന്നൈയിലേക്കു എസി സ്പെഷൽ ട്രെയിൻ അനുവദിച്ചു.
ഉച്ചയ്ക്കു 12.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 9.30ന് ചെന്നൈയിലെത്തും. 17ന് ഉച്ചയ്ക്കു മൂന്നിന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 18ന് രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു.