പേര് മാറ്റി; പോര്‍ട്ട് ബ്ലെയർ ഇനി ശ്രീ വിജയപുരം
Friday, September 13, 2024 6:40 PM IST
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേരു മാറ്റി. ശ്രീ വിജയപുരം എന്ന പേരിലാകും ഇനി മുതൽ പോര്‍ട്ട് ബ്ലെയർ അറിയപ്പെടുക. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
ഈസ്റ്റ് ഇന്ത്യാ കമ്പനി നേവി ഓഫീസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാന നഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നിർണായക സ്ഥാനമുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാകയുടെ ആദ്യ അനാവരണം നടത്തിയതും സെല്ലുലാര്‍ ജയിലും ഇവിടെയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു.