കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
Friday, September 13, 2024 8:29 PM IST
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ആഷ്ലി ജോസ് (12) നെയാണ് കാണാതായത്.
വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരാളെ കണ്ടെത്തുകയായിരുന്നു.
ആഷ്ലിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് പോലീസും കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്ത് എത്തി.