ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു സൈനികർക്ക് വീരമൃത്യു
Friday, September 13, 2024 8:42 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കിഷ്ത്വാറിൽ ദുഗഡ്ഡ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യുവരിച്ചു.
ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജൂലൈയിൽ ദോഡയിൽ നാല് സൈനികർ ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. ഈ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി.
ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിലാണ് ഭീകരാക്രമണം തുടർക്കഥയാകുന്നത്.