പോക്സോ കേസ്; പ്രതിക്ക് 65 വർഷം കഠിനതടവ്
Friday, September 13, 2024 10:47 PM IST
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ്. സീതത്തോട് സ്വദേശി സോനു സുരേഷ് (22) ന് ആണ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട പോക്സോ സ്പെഷൽ കോടതിയുടേതാണ് വിധി.
2.5 ലക്ഷം രൂപ പ്രതിക്ക് കോടതി പിഴയും ചുമത്തിയിട്ടുണ്ട്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
17 കാരിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് പരാതി.