കേരള സർവകലാശാല സംഘർഷം; സിൻഡിക്കേറ്റ് സമിതി അന്വേഷിക്കും
Friday, September 13, 2024 11:41 PM IST
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷം അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് സിൻഡിക്കേറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരം സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടത്തിയതിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ. ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവർ ഹാളിൽ പ്രവേശിച്ചെങ്കിൽ ആരാണ് അതിന് ഉത്തരവാദി.
എന്നീ കാര്യങ്ങളും സമിതി അന്വേഷിക്കും. ബുധനാഴ്ചയായിരുന്നു എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത്. തുടർന്ന് സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി.