ഹൃദയസ്തംഭനം; മലയാളി യുവാവ് ജുബൈലിൽ മരിച്ചു
Saturday, September 14, 2024 10:07 AM IST
ജുബൈൽ: ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി യുവാവ് ജുബൈലിൽ മരിച്ചു. പത്തനംതിട്ട സ്വദേശി സുമേഷ് കൈമൾ ചെങ്ങഴപ്പള്ളിലാണ് (38) മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫിസറായിരുന്നു സുമേഷ് കൈമൾ.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പുരുഷോത്തമ കൈമൾ, മാതാവ്:സുലോചന ദേവി.