തീറ്റമത്സരം; തൊണ്ടയിൽ ഇഡലി കുടുങ്ങി മത്സരാർഥി മരിച്ചു
Saturday, September 14, 2024 5:39 PM IST
പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശേരി ആലാമരം ബി.സുരേഷ് (49) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. മത്സരത്തിനിടെ സുരേഷിന് ശ്വാസതടസമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.
ടിപ്പര്‍ ലോറി ഡ്രൈവറാണ് മരിച്ച സുരേഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.