ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു
Saturday, September 14, 2024 10:34 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തി നശിച്ചത്.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട അലന് കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സര്‍വീസ് കഴിഞ്ഞ് കാർ ഓടിച്ചു നോക്കുന്നതിനിടെയായിരുന്നു തീ പിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളാണ് തീ അണച്ചത്.